ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ (3)

ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ (3)

✒️അഡ്വ. കെ.ടി.ശ്രീനിവാസൻ

മ്മിലടികൊണ്ടും ആശയഐക്യമില്ലായ്മ കൊണ്ടും കാലം തികയാതെ രാജിവെച്ചൊഴിഞ്ഞ മൊറാർജി മന്ത്രിസഭക്കുശേഷം കുറച്ച് ദിവസങ്ങൾ ചെറിയൊരനിശ്ചിതത്വം ഉണ്ടായെങ്കിലും ഏറെ താമസിയാതെ ഇന്ദിരാ കോൺഗ്രസിന്റെ പിന്തുണയോടെ ജാട്ട് നേതാവ് ചൗധരി ചരൺസിംഗിന്റെ നേതൃത്വത്തിൽ ഒരു തൃകക്ഷി മന്ത്രിസഭ1979 ജൂലൈ മാസം 28ന് അധികാരമേറ്റു. ഇന്ദിരാ കോൺഗ്രസിന് പുറമേ മധുലിമായെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഗ്രൂപ്പും രാജ് നാരായണന്റെ നേതൃത്വത്തിലുള്ള മതേതര ജനതയുമായിരുന്നു മന്ത്രിസഭയിലെ മറ്റു പാർട്ടികൾ. അടിയന്തരാവസ്ഥയിലുടനീളം തങ്ങൾ എതിർത്തു പോന്ന ഇന്ദിരാഗാന്ധിയുടെ പിന്തുണ മന്ത്രിസഭയ്ക്ക് സ്വീകരിക്കുന്നതിൽ ചരൺ സിംഗിനോ രാജനാരായണനോ മധു ലിമായെക്കോ ജോർജ് ഫെർണാണ്ടസിനോ യാതൊരു വൈമനസ്യവുമുണ്ടായില്ലയെന്നത് ചരിത്രത്തിലെ വിരോധാഭാസം.

കേരളത്തിൽ നിന്നുള്ള കോൺഗ്രസ് (ഐ) നേതാവ് ഡോക്ടർ ഹെൻട്രിഓസ്റ്റിൻ മന്ത്രിസഭാംഗമായി. രാഷ്ട്രീയത്തിലെ വൈര്യബുദ്ധി ചരൺസിംഗ് അടക്കമുള്ള നേതാക്കൾ മറന്നെങ്കിലും ഇന്ദിര മറന്നില്ല. ചരൺ മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പിന്റെ തലേന്നാൾ 1979 ആഗസ്ത് മാസം 20 ന് മന്ത്രിസഭയ്ക്കുള്ള കോൺഗ്രസ് പിന്തുണ ഇന്ദിര പൊടുന്നനെ പിൻവലിച്ചു. അങ്ങിനെ അധികാരമേറ്റ് ഒരു മാസം തികയാൻ എട്ടു ദിവസം ബാക്കി നിൽക്കെ ചരൺസിംഗ് മന്ത്രിസഭ രാജിവച്ചു.സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന നിലയ്ക്കല്ലാതെ മറ്റൊന്നുകൊണ്ടും ചരൺ മന്ത്രിസഭ പ്രാധാന്യമർഹിക്കുന്നില്ല. ജനതാ പാർട്ടിക്കകത്ത് പഴയ ജനസംഘക്കാർക്കുള്ള ദ്വയാംഗത്വത്തിനെതിരെ സന്ധിയില്ലാത്ത കലാപക്കൊടി ഉയർത്തിയാണ് ചരൺസിംഗ് ജനതാ മന്ത്രിസഭയെ തകർത്തതെങ്കിൽ വർഷങ്ങൾക്കിപ്പുറം അതെ “ജനസംഘ”ക്കാരിൽ
നിന്നും അദ്ദേഹം ഭാരതരത്ന അഭിഷിക്തനായിയെന്നത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസം.
തുടരും…

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )