
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായി കുറുവങ്ങാട് സ്വദേശി വി.പി. സുകുമാരൻ
- കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമാണ് വി പി. സുകുമാരൻ
കൊയിലാണ്ടി: ഹൈദരാബാദിൽ നടന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ദേശീയ സെക്രട്ടറിയായി കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വി. പി. സുകുമാരനെ തിരഞ്ഞെടുത്തു. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ നിന്നും 200 ൽ അധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമാണ് വി പി. സുകുമാരൻ. പഞ്ചായത്ത് ഡയറക്ടറായി സർവീസിൽ നിന്നും വിരമിച്ചു. ജെസിഐ., ഒയിസ്ക ഇൻ്റെർനാഷണൽ സൗത്ത് ഇന്ത്യൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അലയൻസ് ക്ലബ്ബ് സജീവ പ്രവർത്തകനാണ്.ഇപ്പോൾ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്‌മാൻ ആയി പ്രവർത്തിക്കുകയാണ്.
CATEGORIES News