കക്കയം ഡാം റോഡിലേക്ക്             പാറക്കൂട്ടം അടർന്ന് വീണു

കക്കയം ഡാം റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണു

  • താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ ഭീതിയിൽ

ബാലുശ്ശേരി: കോഴിക്കോട് കക്കയം ഡാം സൈറ്റ് റോഡിലേക്ക് പാറക്കൂട്ടം അടർന്ന് വീണത് ഭീതി പടർത്തി. ബിവിസി ഭാഗത്താണ് പാറക്കൂട്ടം റോഡിലേക്ക് അടർന്നു വീണത്.

കനത്ത മഴക്കിടെ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത് . ഇതോടെ താഴ്വാരത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ പേടിയിലാണ് കഴിയുന്നത്. പാറക്കല്ലുകൾ നീക്കി ഡാം സൈറ്റ്-റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ നടക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )