
കടലാക്രമണം നേരത്തേ അറിയാം; കൂടുതൽ മുന്നറിയിപ്പ് കേന്ദ്രങ്ങൾ ഒരുങ്ങും
- ഏഴിടങ്ങളിൽ പുതിയ കേന്ദ്രങ്ങൾ ഉടൻ സ്ഥാപിക്കും
കോഴിക്കോട്: ജില്ലയിൽ കടലാക്രമണത്തെയും കാറ്റിനെയും പറ്റി നേരത്തേ തീരദേശ വാസികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.
സുനാമിയടക്കമുള്ളവ വരുന്നതിന് മുന്നേ ജാഗ്രത അറിയിപ്പ് നൽകാനുള്ള കേന്ദ്രങ്ങൾ ഏഴ് സ്സ്ഥലങ്ങളിൽ സ്ഥാപിക്കാനാണ് തീരുമാനമായത്. ഇത് രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും .

പുതിയാപ്പ ഫിഷറീസ് സ്‌കൂൾ, ബേപ്പൂർ ജിഎച്ച്എസ്എസ്, പയ്യോളി ജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ നേരത്തെ സംവിധാനമുണ്ട് . കോർപറേഷൻ ഓഫിസ്, ഗവ. എൻജിനീയറിങ് കോളജ്, വടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പന്നിയങ്കര ജിയുപിഎസ്, കൊയിലാണ്ടി റസ്റ്റ്ഹൗസ്, മടപ്പള്ളി ജിവിഎച്ച്എസ്എസ്, തിരുവങ്ങൂർ സിഎച്ച്എസ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ വരുന്നത്. നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ടിന്റെ (എൻസിആർഎംപി) ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ് നൽകൽ പദ്ധതി.സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിൽ 91 എണ്ണം പ്രവർത്തിച്ചുതുടങ്ങിയെന്നാണ് കണക്ക്