കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ

കടലുണ്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ മിന്നൽ പണിമുടക്ക് നടത്തി തോണിക്കാർ

തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്‌ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി.

കടലുണ്ടി: തോണിത്തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്, കടലുണ്ടി കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തിയ സഞ്ചാരികളെ വലച്ചു. ഭൂരിഭാഗം തോണികളും ഇന്നലെ സർവീസ് നടത്തിയില്ല. രാവിലെ ടൂറിസം കേന്ദ്രത്തിൽ എത്തിയ മിക്ക സഞ്ചാരികൾക്കും തോണി യാത്ര നടത്താനായില്ല. ഇക്കോ ടൂറിസം കേന്ദ്രത്തിൽ പുതുതായി 3 തോണികൾക്ക് സർവീസ് നടത്താൻ റിസർവ് മാനേജ്‌മെന്റ് കമ്മിറ്റി അനുമതി നൽകിയതാണു തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണം.

മാനേജ്മെന്റ് കമ്മിറ്റിയുടെ തോണിയും പുതുതായി അനുമതി നൽകിയവയും അടക്കം 4 തോണികൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്.
അവധിക്കാലമായതിനാൽ
കുടുംബസമേതം അനേകം സഞ്ചാരികൾ എത്തിയിരുന്നു. തോണിക്കാരുടെ പണിമുടക്കിൽ ദൂരസ്‌ഥലങ്ങളിൽ നിന്നെത്തിയ ഒട്ടേറെ പേർ നിരാശരായി മടങ്ങി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )