
കടുത്ത വേനലിലും ഉപയോഗശൂന്യമായി തടയണ
- അറ്റകുറ്റപ്പണി നടത്തിയിട്ട് എട്ടുവർഷം
കുരാച്ചുണ്ട്: വേനൽക്കാലത്തെ ജലക്ഷാമം നേരിടാൻ ഗ്രാമപ്പഞ്ചായത്തിലെ പത്താംവാർഡിലെ വെട്ടിക്കാട്ട് താഴെ തടയണ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.
തോട്ടിലെ ജലം പൂർണമായും വറ്റിയതോടെ മണ്ണുപ്പൊയിൽ, അത്യോടി, വട്ടച്ചിറ മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്. തടയണയിൽ ജലം ശേഖരിച്ചാൽ സമീപത്തെ കിണറുകളിൽ ഉൾപ്പടെ വെള്ളം വർധിക്കുന്നത്തിനും വേനൽക്കാലത്ത് സമീപത്തെ വീടുകളിലെ ജലക്ഷാമം തടയാനും ഒരു പരിധി വരെ സഹായകരമായിരുന്നു. പ്രദേശത്തെ കാർഷികവിളകളുടെ ജലസേചനത്തിനും തടയണയിലെ വെള്ളം ഉപയോഗിച്ചിരുന്നു.
ജലസേചനവകുപ്പ് നിർമിച്ച തടയണ എട്ടുവർഷങ്ങൾക്കുമുമ്പ് നവികരണം നടത്തിയതിനുശേഷം പിന്നീട് ഫണ്ട് അനുവദിക്കുകയോ അറ്റകുറ്റപ്പണി നടത്താത്തതുമാണ് തടയണ ഉപയോഗരഹിതമായി നശിക്കാൻ കാരണം. തടയണയ്ക്ക് മുന്നിൽ മണ്ണും മണലും അടിഞ്ഞുകൂടി തിട്ട രൂപപ്പെട്ടതും വെള്ളം സംഭരിക്കുന്നതിന് ഭീഷണിയാണ്.
CATEGORIES News