കനത്ത ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് 40 ഡിഗ്രി വരെയാകും

കനത്ത ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് 40 ഡിഗ്രി വരെയാകും

  • സാധാരണയെക്കാൾ 2 മുതൽ 3°വരെ കൂടുതലായിരിക്കും.

തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകി കേരളം. സംസ്ഥാനത്താകെ താപനില മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിൽ ചൂട് എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

19-ാം തിയ്യതി വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°സെലഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39° സെലഷ്യസ് വരെയും കോട്ടയം ജില്ലയിൽ ഉയർന്ന താപനില 38°സെലഷ്യസ് വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും, ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയെക്കാൾ 2 മുതൽ 3°വരെ കൂടുതലായിരിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )