
കനത്ത മഴയിൽ സ്‌കൂൾ മതിൽ ഇടിഞ്ഞു വീണു
- അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു
ഫറോക്ക്: കനത്ത മഴ കാരണം ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിനു പുറകിലെ മതിൽ ഇടിഞ്ഞുവീണു. കുണ്ടായിത്തടം കോട്ടപ്പാടം റോഡിലേക്കാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ മതിൽ ഇടിഞ്ഞുവീണത്. മതിലിന്റെ ശോചനീയാവസ്ഥ ഒരുപാട് തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഇതിന്റെ അടുത്തായിട്ടാണ് എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നും നാട്ടുകാർ പറയുന്നു.
CATEGORIES News