
കനത്ത മഴ; അർജുനെ രക്ഷിക്കാനുള്ള ശ്രമത്തിന് തിരിച്ചടി
- തൽക്കാലികമായി തെരച്ചിൽ നിർത്തി
ബെംഗളൂരു/കോഴിക്കോട്:കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എന്നാൽ ഈ പ്രദേശത്ത് രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴ തുടരുകയാണ്. കൂടാതെ ഗംഗാവലി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാ പ്രവർത്തനത്തിന് തിരിച്ചടിയാവുകയാണ്. എൻഡിആർഎഫും പൊലീസും തെരച്ചിൽ തൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

ജൂലൈ എട്ടിനാണ് കാണാതായ മലയാളി ഡ്രൈവർ അർജുൻ ലോറിയിൽ പോയതെന്നും അവസാനമായി വിളിച്ച് സംസാരിച്ചത് തിങ്കളാഴ്ചയാണെന്നുമാണ് അർജുന്റെ വീട്ടുകാർ പറയുന്നത്. ചൊവ്വാഴ്‌ച മുതൽ ഫോണിൽ അർജുനെ കിട്ടുന്നില്ല. ഇന്ന് രാവിലെ 8 മണിക്ക് വിളിച്ചപ്പോൾ അർജുന്റെ ഫോൺ റിങ് ചെയ്യുകയും പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഇന്നലെ രാത്രി വരെ ലോറിയുടെ എഞ്ചിൻ ഓണായിരുന്നു വെന്നാണ് ഭാരത് ബെൻസ് കമ്പനി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്.