കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി വീടുതകർന്നു

കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി വീടുതകർന്നു

  • ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ തലനാരിയക്ക് രക്ഷപ്പെട്ടു

വിലങ്ങാട്: കമ്പിളിപ്പാറ ക്വാറിക്കടുത്ത് ഉരുൾപൊട്ടി ഒരുവീട് പൂർണമായും തകർന്നു. ഉരുൾപൊട്ടലിൽ മലയങ്ങാട് നുറുക്കുക്കല്ലിൽ വിജയന്റെ വീടാണ് തകർന്നത്. ഉരുൾപൊട്ടലിന് മിനിറ്റുകൾക്കുമുമ്പ് സമീപത്തേക്ക് മാറിയതിനാൽ വീട്ടുകാർ തലനാരിയക്ക് രക്ഷപ്പെട്ടു

വിലങ്ങാട് മലയോരത്ത് ഉരുൾപൊട്ടൽ നടന്ന സമയത്തുതന്നെയാണ് ഇവിടെയും ഉരുൾപൊട്ടിയത്. എന്നാൽ സംഭവം പുറംലോകം അറിയാൻ വൈകി. മലയങ്ങാട് കമ്പിളിപ്പാറയിലെ കരിങ്കൽക്വാറിക്കടുത്ത് രണ്ടുഭാഗത്തായാണ് ഉരുൾപൊട്ടിയത്. സമീപത്തുള്ള വീട്ടുകാരും കമ്പിളിപ്പാറയിലെ കോളനിനിവാസികളും റോഡിലേക്കും സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറിയതിനാൽ വൻ ദുരന്തമൊഴിവായി. കമ്പിളിപ്പാറയിൽ ക്വാറിതുടങ്ങുന്നതിനെതിരേ നാട്ടുകാർ മാസങ്ങൾക്കുമുൻപ് സമരരംഗത്തിറങ്ങിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )