
കള്ളക്കടൽ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്
- രണ്ട് ദിവസം കൂടി അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം :സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.കള്ളക്കടൽ പ്രതിഭാസത്തിന്റെയും ഉയർന്ന തിരമാലയുടെയും സാധ്യത കണക്കാക്കി കേരളതീരത്ത് റെഡ് അലർട്ട് തുടരുകയാണ്.

തിരുവനന്തപുരം പൂന്തുറ ഭാഗങ്ങളിൽ ശക്തമായ കടൽക്ഷോഭവും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും.
CATEGORIES News