
കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ
- 2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിപ്പോയ കേരള പോലീസ് ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി നിർമ്മാണ ലാബ് അടക്കം പൂട്ടിച്ചത് പിണറായി വിശദീകരിച്ചു.
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ല എന്നാണ് ചെന്നിത്തല പറഞ്ഞത്. 2024 ജൂലൈയിൽ തൃശൂരിൽ പിടികൂടിയ 2.4 കിലോ എംഡിഎംഎയുടെ ഉറവിടം തേടിപ്പോയ കേരള പോലീസ് ഹൈദരാബാദിലെ അന്താരാഷ്ട്ര ലഹരി നിർമ്മാണ ലാബ് അടക്കം പൂട്ടിച്ചത് പിണറായി വിശദീകരിച്ചു.

തെലങ്കാന ഭരിക്കുന്ന രേവന്ത് റെഡ്ഡിക്ക് സാധിക്കാത്ത കാര്യമാണ് കേരള പോലീസ് അവിടെ ചെയ്തെന്ന് പിണറായി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്ന് പാർലമെന്റിലെ രേഖകളിലുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോൾ ഓപ്പറേഷൻ തൂഫാന്റെ പേരിൽ പിആർ മഹാമഹം തീർക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.
