
കാക്കൂർ പതിനൊന്നേ രണ്ടിൽ റോഡരികിലെ കരിങ്കൽക്കെട്ട് ഇടിയുന്നു
- വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ ഒരുഭാഗം താഴ്ന്നു പോകാവുന്ന അവസ്ഥയിലാണ്
കാക്കൂർ: ബാലുശ്ശേരി-കോഴിക്കോട് പാതയിലെ കാക്കൂർ പതിനൊന്നേ രണ്ടിലെ റോഡിന്റെ അടിയിലെ കരിങ്കൽക്കെട്ട് ഇടിയുന്നു. ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്.
ഭാരമേറിയ വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ ഒരുഭാഗം താഴ്ന്നു പോകാവുന്ന അവസ്ഥയിലാണ് ഇപ്പോൾ. ഇടിഞ്ഞ ഭാഗത്തോടുചേർന്ന നടപ്പാലവും അപകടഭീഷണിയിലാണ്. വടേക്കര ഭാഗത്തേക്ക് എത്തിച്ചേരുന്ന നടപ്പാലത്തിന്റെ കരിങ്കൽക്കെട്ടുകളും അടർന്നിട്ടുണ്ട്. ശക്തമായ മഴയിൽ വലിയ അളവിൽ വെള്ളമൊഴുന്ന പ്രദേശമാണ് ഇവിടം.
CATEGORIES News