
കാത്തിരിപ്പിന് വിരാമം ; പന്തലായനിയിൽ ഫുട്ഓവർ ബ്രിഡ്‌ജ് വരുന്നു
- പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് പേടിയില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്കെത്താം
കൊയിലാണ്ടി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. പന്തലായനിയിൽ റെയിൽവേയുടെ ഫുട്ഓവർ ബ്രിഡ്ജ് വരാനൊരുങ്ങുന്നു. പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലേക്ക് പോകുന്ന ഭാഗമാണ് ഫുട്ഓവർ ബ്രിഡ്ജിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് റെയിൽവേ ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുകയാണ്. ഇവിടെ റെയിൽവേ ഫുട്ഓവർ ബ്രിഡ് വരുന്നതോടെ പന്തലായനി ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾക്ക് അങ്കലാപ്പില്ലാതെ റെയിൽവേ പാളം കടന്ന് സ്കൂളിലേക്ക് സുരക്ഷിതമായി എത്താൻ സാധിക്കും. റെയിൽവേ ലൈനിന്റെ പടിഞ്ഞാറും കിഴക്കും വശങ്ങളിൽ ടാർ റോഡ് വന്നു നിൽക്കുന്നതി നാൽ കണക്ഷൻ റോഡിന്ടെ നിർമാണത്തിനും ബുദ്ധിമുട്ടുണ്ടാവില്ല.

മൂന്ന് മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. നിർമാ ണത്തിന് ആവശ്യമായ ഫണ്ട് റെയിൽവേ തന്നെ കണ്ടെത്താനാണ് സാധ്യത. കൊല്ലം യുപിയിലെ കുട്ടികൾ കടന്നു പോകുന്ന കൊല്ലം ഭാഗത്ത് ഫുട്‌ഓവർ ബ്രിഡ്ജ് നിർമ്മിക്കാനും സാധ്യതയുണ്ട്.അതേ സമയം സാമ്പത്തിക അനുമതിയുടെ തീരുമാനമനുസരിച്ചാണ് അനുസരിച്ചാണ് റെയിൽവേ നിർമാണം ആരംഭിക്കുക.കൊയിലാണ്ടി നഗരസഭയുടെയും പന്തലായനിയിലെയും കൊല്ലത്തെയും ജനങ്ങളലൂടെയും സ്കൂൾ പി ടിഎ അടക്കമുള്ള സ്കൂൾ അധികതരുടെയും ഇടപെടലാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ സർ വേയിൽ സ്ഥലം ഉൾപ്പെടാൻ കാരണമായത്.
