കായിക മേള സംഘടിപ്പിച്ചു

കായിക മേള സംഘടിപ്പിച്ചു

  • 11 വിദ്യാലയങ്ങളിൽ നിന്ന് നൂറ്റി അൻപതിലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു

ചേമഞ്ചേരി:ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിലെ എൽപി വിഭാഗം വിദ്യാർത്ഥികളുടെ കായിക മേള സംഘടിപ്പിച്ചു. പഞ്ചായത്തിൽ ഉൾപ്പെട്ട 11 വിദ്യാലയങ്ങളിൽ നിന്ന് നൂറ്റി അൻപതിലേറെ വിദ്യാർത്ഥികൾ കായിക മത്സരങ്ങളിൽ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബാബുരാജ് വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്തു. ചേമഞ്ചേരി യുപി സ്കൂൾ ഒന്നാം സ്ഥാനവും ജിഎം യുപിഎസ് കാപ്പാട് രണ്ടാം സ്ഥാനവും തിരുവങ്ങൂർ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജിത ഷെറി , ഗീത മുല്ലോളി ,ലതിക സി, സുധ കെ, അജ്നഫ് കാച്ചിയിൽ, വി മുഹമ്മദ്ഷരീഫ് , വത്സൻ പല്ലവി, ശശിധരൻ ചെറൂര് സതീഷ് കുമാർ.പി. പി തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )