കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് ; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് ; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം

കോഴിക്കോട് :ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, താമരശേരി ഐഎച്ച്ആർഡി കോളേജ്, ചേളന്നൂർ എസ്എൻജിസിഎഎസ് കോളേജ് യൂണിയനുകൾ എസ്എഫ്ഐ തിരിച്ചു പിടിച്ചു. മടപ്പള്ളി ഗവ. കോളേജ്, ഗവ. ലോ കോളേജ് കോഴിക്കോട്, മുചുകുന്ന് ഗവ. കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, സികെജി. ഗവ. കോളേജ്, മൊകേരി ഗവ.കോളേജ്,എസ്എൻജിസി ചേളന്നൂർ, എസ്എൻ സെൽഫ് , എസ്എൻഡിപി കൊയിലാണ്ടി, ഗുരുദേവ കൊയിലാണ്ടി, ആർട്സ് കോളേജ് കൊയിലാണ്ടി, എസ്എൻ വടകര, കടത്താനാട് കോളേജ്, എം-ഡിറ്റ് ഉള്ളിയേരി, സിയുആർസി പേരാമ്പ്ര, കോ-ഓപ്പറേറ്റീവ് കോളേജ് കുരുക്കിലാട്,മേഴ്‌സി ബിഎഡ്, ഐഎച്ച്ആർഡി മുക്കം, ഐഎച്ച്ആർഡി കിളിയനാട്, ഐഎച്ച്ആർഡി നാദാപുരം, ഐഎച്ച്ആർഡി താമരശ്ശേരി , പിവിഎസ് കോളേജ്, ,സാവിത്രി ദേവി സാബൂ കോളേജ്, എഡ്യുക്കോസ് കുറ്റ്യാടി, മദർ തെരേസ ബിഎഡ് , പൂനത്ത് ബിഎഡ്, ക്യുടെക് ബിഎഡ്, ക്യുടെക് ഐടി, എസ്എൻ ബിഎഡ്, എസ്എംഎസ് വടകര , ബിപിഇ ചക്കിട്ടപ്പാറ എന്നീ കോളേജുകളിൽ എസ്എഫ്ഐക്ക് യൂണിയൻ ലഭിച്ചു.

വയനാട് ജില്ലയിൽ സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി,ഓറിയന്റൽ കോളേജ് വൈത്തിരി എന്നീ കോളേജ് യൂണിയൻ തിരിച്ചുപിടിച്ചു. സിഎം കോളേജ് നടവയൽ,എസ് എൻ കോളേജ് പുൽപള്ളി, കൾനറി കോളജ് വൈത്തിരി,സിയുടിഇസി കണിയാംബറ്റ, എംഎസ്ഡബ്ല്യൂ സെന്റർ പൂമല, സികെ ആർഎം ബിഎഡ് സെന്റർ പുൽപള്ളി എന്നീ കോളേജുകളിൽ എസ്എഫ്ഐ വിജയിച്ചു.

മലപ്പുറം ജില്ലയിൽ എൻഎസ്എസ് മഞ്ചേരി,എസ്എൻഡിപി പെരിന്തൽമണ്ണ, ഫാത്തിമ കോളേജ് മൂത്തേടം, മരവട്ടം ഗ്രേസ് വാലി ദേവികയമ്മ ബിഎഡ്, മുതുവല്ലൂർ ഐഎച് ആർഡി , കെഎംസിടി ലോ കോളേജ്, നിലമ്പൂർ ഗവ കോളേജ്,മങ്കട ഗവ. കോളേജ്,തവനൂർ ഗവ. കോളേജ്,താനൂർ ഗവ. കോളേജ് എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചു. പ്രവാസി കോളേജ് വളഞ്ചേരി, വാഴക്കാട് ഐഎച്ആർഡി ,കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ്,ജാമിയ കോളേജ് വണ്ടൂർ എന്നിവ എസ്എഫ്ഐ നിലനിർത്തി.

പാലക്കാട്‌ ജില്ലയിൽ വിക്ടോറിയ കോളേജ് പാലക്കാട്‌, എൻഎസ്എസ് കോളേജ് നെന്മാറ, എൻഎസ്എസ് കോളേജ് പറക്കുളം, എസ്എൻജിഎസ് കോളേജ് പട്ടാമ്പി,ഐഎച്ആർഡി മലമ്പുഴ എന്നിവ എസ് എഫ്ഐ തിരിച്ചു പിടിച്ചു. എസ് എൻ കോളേജ് ഷൊർണൂർ,ഗവ: കോളേജ് പത്തിരിപാല,ഐഡിയൽ കോളേജ് ചെറുപ്ലശേരി, വിടിബി കോളേജ് ശ്രീകൃഷ്ണപുരം, ലിമെന്റ് പട്ടാമ്പി, യൂണിവേഴ്സൽ കോളേജ് മണ്ണാർക്കാട്, ചെമ്പയി സംഗീത കോളേജ് പാലക്കാട്‌, ഗവ:കോളേജ് കൊഴിഞ്ഞാമ്പാറ, ഗവ:കോളേജ് തോലന്നൂർ, ഐഎച്ആർഡി അയിലൂർ, തുഞ്ചത്തെഴുത്തച്ഛൻ കോളേജ് എലവഞ്ചേരി, ഐഎച്ആർഡി വടക്കഞ്ചേരി, എസ്എൻ ആലത്തൂർ, എസ്എൻജിസി ആലത്തൂർ, ഐഎച്ആർഡി കോട്ടായി, നേതാജി കോളേജ് നെന്മാറ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.

തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ വർഷം കെഎസ് യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് ഈ വർഷം എസ്എഫ്ഐ തിരിച്ചു പിടിച്ചു. വർഷങ്ങളായി എബിവിപിക്ക് ആധിപത്യമുള്ള ശ്രീവിവേകാനന്ദ കോളേജ് എസ്എഫ്ഐ പിടിച്ചെടുത്തു. തരണനെല്ലൂർ എം ഇ എസ്, കൊടുങ്ങല്ലൂർ എംഇഎസ്, അസ്മാബി കോളേജ്, ശ്രീകൃഷ്ണ കോളേജ്, എംഡി കോളേജ്, ഷേൺസ്റ്റാറ്റ് കോളേജ്, കില കോളേജ്, നാട്ടിക എസ്എൻ കോളേജ്, എസ്എൻ ഗുരു കോളേജ്, ശ്രീവ്യാസ കോളേജ് എൻഎസ്സ്എസ്സ് കോളേജ്, വലപ്പാട് ഐഎച്ആർഡി കോളേജ്,ഐഎച്ആർഡി എറിയാട് കോളേജ്, എസ് എൻ ജിസി വഴുക്കുംപാറ കോളേജ്, ചേലക്കര ആർട്സ് കോളേജ്, ഒല്ലൂർ ഗവണ്മെന്റ് കോളേജ്, സെന്റ് അലോഷ്യസ് കോളേജ്, ക്രൈസ്റ്റ് കോളേജ്, ലക്ഷ്മി നാരായണ കോളേജ്, ശ്രീ കേരള വർമ്മ കോളേജ്, കുട്ടനെല്ലൂർ ഗവ :കോളേജ്, ഗവ: ലോ കോളേജ്, കെകെടിഎം കോളേജുകളിൽ എസ്എഫ് ഐ വിജയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )