
കാളങ്ങാലി, ഓട്ടപ്പാലം പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം
- ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശകതമായ ചുഴലിക്കാറ്റിലാണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത്
കൂരാച്ചുണ്ട്: കാളങ്ങാലി, ഓട്ടപ്പാലം ഭാഗങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായി. ഇന്നലെ വൈകിട്ട് 5.30ന് ഉണ്ടായ ശകതമായ ചുഴലിക്കാറ്റിലാണ് വ്യാപകമായ നാശനഷ്ടം സംഭവിച്ചത്. വീട്, കാർഷിക വിളകൾ, വൈദ്യുതി ലൈൻ തുടങ്ങിയവയ്ക്കു നാശമുണ്ടായി.
കാളങ്ങാലി മുതുവാട്ട് സുബൈദയുടെ വീടിന് മേൽ മരം വീണ് നാശം സംഭവിച്ചു. കൂടാതെ കള്ളൻ കൊത്തിപ്പാറ മാധവന്റെ വീടിൻ്റെ ശുചിമുറയിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. തൊടുവയിൽ നിർമാണത്തിലിരിക്കുന്ന ഷാജിയുടെ വീടിനു മേൽ മരം വീണു. വെള്ളികുളത്ത് വി.എസ്.ഹമീദിൻ്റെ കൃഷി നശിക്കുകയും ചെയ്തു. കാളങ്ങാലി എരവത്ത് അമ്മദ് ഹാജിയുടെ തെങ്ങ്, കമുക്, പ്ലാവ് ഉൾപ്പെടെ കാർഷിക വിളകൾ തകരുകയും ചെയ്തു. കൂടാതെ കോറോത്ത് മീത്തൽ ബീയാത്തുവിന്റെ വീടിനു മേൽ കമുക് വീഴുകയും ചെയ്തു.
3-ാം വാർഡിലെ ഓട്ടപ്പാലത്തെ തെക്കയിൽ ഷിബുവിന്റെ വീടിനു മേൽ മരം വീണു കേടുപാട് ഉണ്ടായി . സോണി തേനംമാക്കൽ, ബേബി വടക്കേ പൂണ്ടിക്കുളം, വിജി ഒറ്റപ്ലാക്കൽ, ജിമ്മി കണിയാറകത്ത് എന്നിവരുടെ കാർഷിക വിളകൾ വ്യാപകമായി നശിക്കുകയും ചെയ്തു .