കാളിയാട്ട മഹോത്സവത്തിന് മുൻപ് പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരഹരിക്കണം -പിഷാരികാവ് ഭക്തജന സമിതി യോഗം

കാളിയാട്ട മഹോത്സവത്തിന് മുൻപ് പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരഹരിക്കണം -പിഷാരികാവ് ഭക്തജന സമിതി യോഗം

  • മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോർഡിനെയും പിഷാരികാവ് ഭക്തജന സമിതി യോഗം അഭിനന്ദിച്ചു

കൊയിലാണ്ടി:കാളിയാട്ട മഹോത്സവത്തിന് മുൻപ് പിഷാരികാവ് ഊരുചുറ്റൽ റോഡിൻ്റെ ശോച്യാവസ്ഥ പരഹരിക്കണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം നഗരസഭയോടാവശ്യപ്പെട്ടു.പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കോടികൾ ചിലവഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നേതൃത്വം നൽകുന്ന മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ. കെ. പ്രമോദ് കുമാറിനെയും ട്രസ്റ്റി ബോർഡിനെയും പിഷാരികാവ് ഭക്തജന സമിതി യോഗം ചടങ്ങിൽ അഭിനന്ദിച്ചു.

ക്ഷേത്രത്തിന് പരിസരത്തുള്ള ശോചനീയാവസ്ഥയിലുള്ള റോഡുകളും ഊരുചുറ്റൽ റോഡും കാളിയാട്ട മഹോത്സത്തിന് മുൻപേ അറ്റകുറ്റപണി നടത്തണമെന്ന് യോഗം നഗരസഭയോടാവശ്യപ്പെട്ടു. സമിതിപ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, കെ.കെ. മനോജ്, ഷിനിൽ കുമാർ മുല്ലത്തടത്തിൽ, ഓട്ടൂർ ജയപ്രകാശ്, പി.രാജൻ, ടി.ടി. നാരായണൻ, ബാലൻ പത്താലത്ത്, എ. ശ്രീകുമാരൻ നായർ, എം.രാജീവൻ, കെ.കെ. മുരളീധരൻ , ഗംഗാധരൻ ചെമ്പ്ര എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )