കാൻസർ ചികിത്സാ ചെലവിൽ വൻ ആശ്വാസം ; 137 മരുന്നുകളുടെ വില കുറയും

കാൻസർ ചികിത്സാ ചെലവിൽ വൻ ആശ്വാസം ; 137 മരുന്നുകളുടെ വില കുറയും

  • രാജ്യത്ത് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടുത്തി. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻപിപിഎ) ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്

ന്യൂഡൽഹി : കാൻസർ ചികിത്സയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടിവരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്ന സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത 137 കാൻസർ ചികിത്സാ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടുത്തി.

നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻപിപിഎ) ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. കാൻസർ ചികിത്സയ്ക്കിടെ മരുന്നുകൾക്കായി ചെലവഴിക്കേണ്ടിവരുന്ന ഉയർന്ന തുക പല കുടുംബങ്ങൾക്കും വലിയസാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുന്ന സാഹചര്യത്തിൽ ചികിത്സാ മരുന്നുകൾ കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ പുതിയ ഇടപെടൽ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )