
കാർഗിൽ ദിനം ആചരിച്ചു
- യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു
കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു. ഈശ്വരപ്രാർത്ഥനയോടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിച്ചു കൊണ്ട് തുടക്കം ആയി. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ഇമ്മിണിയത്ത് ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

ഓണററി ക്യാപ്റ്റൻ എ.കെ. ലക്ഷ്മണൻ മുഖ്യപ്രഭാക്ഷണം നടത്തി. ശേഷം ഇൻകം ടാക്സ് ക്ലാസ് ഇൻകം ടാക്സ് പ്രാക്റ്റീഷ്യനർ ഷാനിദ് , എസ്.ബി.ഐ സംബന്ധിച്ച ക്ലാസ് മിൻ്റുലാലും നടത്തി. എ.കെ. രവീന്ദ്രൻ, രാമകൃഷ്ണൻ വിയ്യൂർ, ഉണ്ണികൃഷ്ണൻ മുചുകുന്ന്, ബാബു . സി . സത്യൻ കീഴരിയൂർ, സുബിജമനോജ്, ശൈലജ രാമകൃഷ്ണൻ, പത്മാവതി ഗംഗാധരൻ, രാധാകൃഷ്ണൻ നടേരി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ശ്രീശൻകാർത്തിക സ്വാഗതവും, ട്രഷറർ പ്രേമാനന്ദൻ തച്ചോത്ത് നന്ദിയും പറഞ്ഞു. ദേശീയഗാനത്തോടെ സമാപനം കുറിച്ചു.
CATEGORIES News