കാർബൺ ന്യൂട്രലാവാൻ കൊയിലാണ്ടി നഗരസഭ; പൊതുയോഗം ഇന്ന്

കാർബൺ ന്യൂട്രലാവാൻ കൊയിലാണ്ടി നഗരസഭ; പൊതുയോഗം ഇന്ന്

  • സാമൂഹിക ബോധവൽക്കരണത്തിലൂടെ പ്രവർത്തനം ഏറ്റെടുത്തു നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്

കൊയിലാണ്ടി: കാർബൺ വാതകങ്ങൾ സമതുലിതമാക്കി ചൂട് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയായ കാർബൺ ന്യൂട്രൽ നടപ്പിലാക്കാൻ കൊയിലാണ്ടി നഗരസഭ. സാമൂഹിക ബോധവൽക്കരണത്തിലൂടെ പ്രവർത്തനം ഏറ്റെടുത്തു നടപ്പാക്കാനാണ് നഗരസഭ ആലോചിക്കുന്നത്. പദ്ധതിക്ക് രൂപരേഖ ഉണ്ടാക്കുന്നതിനായി ഇന്ന് ഉച്ചയ്ക്കുശേഷം 2.30 ന് കൊയിലാണ്ടി ടൗൺ ഹാളിൽ മേഖലയിലെ വിദഗ്ദരുൾപ്പെടെയുള്ളവരുടെ യോഗം ചേരുന്നുണ്ട്.

പാരിസ്ഥിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കാനും അവയുടെ സാങ്കേതികവും ശാസ്ത്രീയവുമായ ആഗിരണം ഫലവത്താക്കി കാർബൺ വാതകങ്ങൾ കുറയ്ക്കുകയുമാണ് പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )