കാർഷികോപകരണങ്ങൾ വിതരണം ചെയ്തു

കാർഷികോപകരണങ്ങൾ വിതരണം ചെയ്തു

  • കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ്

വേളം: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി വേളം പഞ്ചായത്തിലെ പാടശേഖരങ്ങൾക്ക് കാർഷികോപകരണങ്ങൾ അനുവദിച്ചു. പെരുവയൽ പാടശേഖരത്തിന് അനുവദിച്ച ട്രില്ലറിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡൻറ് കെ.പി. ചന്ദ്രി നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. കൃഷി അസിസ്റ്റൻറ് ഡയറക്ടർ കെ.ഇ. നൗഷാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് മുഹമ്മദ് കക്കട്ടിൽ,കൃഷി ഓഫീസർ പി. അനുഷ, എൻ.കെ. ലീല, ടി.വി. കുഞ്ഞിക്കണ്ണൻ, സുമ മലയിൽ, തായന ബാലാമണി, ഇ.കെ. കുഞ്ഞബ്ദുള്ള, കെ.എം. രാജീവൻ, പി. ഷരീഫ്, എ.കെ. ചിന്നൻ, ബീന മാടോൽ, പി. ജഗദീഷ്, സി.എൻ. അഹമ്മദ് തുടങ്ങിയവർ സം സാരിച്ചു.

വേളം പഞ്ചായത്തിലെ മുഴുവൻ പാടശേഖര സമിതികളുടെ സംയുക്ത യോഗം വിളിച്ചുചേർത്ത് കർഷകരുടെ നിലവിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡൻറ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )