
കാർ ഇടിച്ച്ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റു
- ലോറിയെ ഓവർടേക്ക് ചെയ്‌ത കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു
കൊയിലാണ്ടി: ചേമഞ്ചേരിയിൽ കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്. കുറുവങ്ങാട് ഐടിഐക്ക് സമീപം പടിഞ്ഞാറിടത്തിൽ ജൂബീഷ്, സഹോദരി ജുബിന, ഓട്ടോ ഡ്രൈവർ മേലൂർ കോഴിക്കുളങ്ങര രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നു പുലർച്ചെ അഞ്ച് മണിയോടെ ചേമഞ്ചേരി പെട്രോൾ പമ്പിനു സമീപമാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്‌ത കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നു. ജൂബീഷ് ഡയാലിസിസ് രോഗിയാണ്. ഡയാലിസിസ് ചെയ്യാൻ കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. മൂന്നു പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
CATEGORIES News