കാർ കനാലിലേക്ക് മറിഞ്ഞു

കാർ കനാലിലേക്ക് മറിഞ്ഞു

  • പയ്യോളി അങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്

പേരാമ്പ്ര:മുളിയങ്ങൽ വാല്യക്കോട് കനാൽറോഡിൽ രാമല്ലൂർ എകെജി സെന്ററിനു അടുത്ത് കാർ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിലേക്ക് മറിഞ്ഞു. വാല്യക്കോട് ഭാഗത്തുനിന്ന് മുളിയങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെ അപകടത്തിൽപ്പെട്ടത്.പയ്യോളി അങ്ങാടി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

കൊടക്കാട്ട് ശ്രീനിവാസൻ നായർ, ഭാര്യ ജാനകി, മകൻ ശ്രീജേഷ്, ശ്രീജേഷിന്റെ ആറുവയസ്സായ മകൾ എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവിൻ്റെ വിവാഹത്തിനായി നരയംകുളത്തേക്ക് പോകുകയായിരുന്നു കുടുംബം

ഇവരെ പേരാമ്പ്രയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കാർ കനാൽറോഡിലെ വശങ്ങളിലെ കുറ്റികൾ തകർത്ത് കനാലിലേക്ക് തലകീഴായനിലയിൽ പതിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )