
കാർ വൈദ്യുതത്തൂണിൽ ഇടിച്ച് അപകടം
- മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണതിനാൽ ഗതാഗതവും വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.
കോടഞ്ചേരി : കണ്ണോത്ത് കൈതപ്പൊയിൽ റോഡിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം.കൈതപ്പൊയിലിൽനിന്ന് കോടഞ്ചേരിയിലേക്ക് വരുമ്പോഴാണ് കണ്ണോത്ത് അങ്ങാടിക്ക് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണതിനാൽ ഗതാഗതവും വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.
CATEGORIES News