
കാൽവഴുതി പുഴയിൽ വീണ വയോധികയെ രക്ഷപ്പെടുത്തി
- ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ മാധവി ഒഴുക്കിൽപ്പെട്ടത്
മുക്കം : കുളിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് മൂന്നു കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയെ രക്ഷപ്പെടുത്തി. മുക്കം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തു വീട്ടിൽ മാധവി (74) ആണ് കാൽവഴുതി പുഴയിൽ വീണത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുവഞ്ഞിപ്പുഴയിൽ മാധവി ഒഴുക്കിൽപ്പെട്ടത്.മൂന്നു കിലോമീറ്ററോളം ഒഴുകിപ്പോവുകയും ചെയ്തു . തുടർന്ന് മരക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന നിലയിൽ ആയിരുന്നു.
അഗസ്ത്യമുഴി പാലത്തിലൂടെ വരുകയായിരുന്ന ഓട്ടോ ഡ്രൈവർ ദിലീപാണ് വയോധിക വെള്ളത്തിൽ മരക്കൊമ്പിൽ പിടിച്ചു നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വയോധികയെ രക്ഷിക്കുകയും ചെയ്തു . മുക്കത്തെ ആശുപത്രിയിലെത്തിച്ചു.
CATEGORIES News