കിതാബ് ഫെസ്റ്റ്; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

കിതാബ് ഫെസ്റ്റ്; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

  • ഏപ്രിൽ 28 ന് കൊയിലാണ്ടി മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ മധുപാൽ ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: ഏപ്രിൽ 28,29,30 തീയ്യതികളിൽ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഡോ. എം.ആർ. രാഘവ വാര്യർ സാംസ്കാരിക പ്രവർത്തകൻ വിജയരാഘവൻ ചേലിയക്ക് രജിസ്ട്രേഷൻ കൂപ്പൺ നൽകി നിർവ്വഹിച്ചു. ചടങ്ങിൽ സംഘാടകസമിതി ചെയർമാൻ ഡോ. അബൂബക്കർ കാപ്പാട് അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല എം. , യുവകലാസാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, സംഘാടകസമിതി ജനറൽ കൺവീനർ പ്രദീപ് കണിയാരിക്കൽ കെ.ചിന്നൻ നായർ, ബാബു പാഞ്ഞാട്ട് തുടങ്ങിയവർ സംസാരിച്ചു.

ഏപ്രിൽ 28 ന് കൊയിലാണ്ടി മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ മധുപാൽ ഉദ്ഘാടനം ചെയ്യും. ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, ആത്രേയകം, ഞാൻ ഹിഡിംബി , ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ആനന്ദഭാരം, കാകപുരം, മറ്റൊരു മഹാഭാരതം, ഇവരും ഇവിടെ ജനിച്ചവർ, തൃക്കോട്ടൂർ പെരുമ, പുള്ളിയൻ, ബേത്തിമാരൻ, പെണ്ണപ്പൻ, കെടാത്ത ചൂട്ട്, കുമരു , അമ്മയുടെ ഓർമ്മ പുസ്തകം, ഒരു മലപ്പുറം പെണ്ണിൻ്റെ ആത്മകഥ, സെർട്ടോ ഏലിയോസ്, വെജിറ്റേറിയൻ , മഞ്ഞക്കുട ചൂടിയ പെൺകുട്ടി, ഹാർമോണിയം, കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് കവിതകൾ എന്നീ പുസ്തകങ്ങൾ 29, 30 തിയ്യതികളിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്. എസിൽ വെച്ച് ചർച്ച ചെയ്യും. ഗ്രന്ഥകർത്താക്കളും മോഡറേറ്റർമാരും പങ്കെടുക്കുന്ന 12 സെഷനുകളിലായാണ് ചർച്ച നടക്കുന്നത്. ബാവുൽ പാട്ടുകൾ, കാവ്യോത്സവം, എം.ടി നിലയ്ക്കാത്ത ഓളങ്ങൾ ലൈറ്റ് & ഷേഡോ എന്നിവയും മൂന്ന് ദിവസങ്ങളിലായി നടക്കും. 29 ന് വിദ്യാർഥികൾക്ക് രചനാ ശില്പശാലയും 30 ന് നാടകശില്പശാലയും കിതാബ് ഫെസ്റ്റിൻ്റെ ഭാഗമായി സംഘടിപ്പിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )