കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

  • കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത് 6.5 ലക്ഷം രൂപയും അനുവദിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്

മൂടാടി:മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനം പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ജില്ലാ പഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്ത് 6.5 ലക്ഷം രൂപയും അനുവദിച്ചാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചൈത്രവിജയൻ മുഖ്യാതിഥിയായി. എം.സുരേഷ് സംസാരിച്ചു. വാർഡ് മെമ്പർഎം.പി അഖില സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )