തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു

  • എഐഎഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് തൊപ്പി ചിഹ്നമാണ്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ചു. എഐഎഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത് തൊപ്പി ചിഹ്നമാണ്. തൃണമൂൽ കോൺഗ്രസിന് പൂക്കളും പുല്ലും ചിഹ്നം അനുവദിച്ചു. ബിഡിജെഎസിന് മൺപാത്രം, സിപി ഐ (എംഎൽ) റെഡ് സ്റ്റാർ മണിയും ഓൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്കിന് സിംഹവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങൾ. ഡിഎംകെയ്ക്ക് ഉദയസൂര്യനും ഐഎൻഎല്ലിന് ത്രാസും ജനതാദൾ (യു)വിന് അമ്പും ചിഹ്നങ്ങളാണ് അനുവദിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസിന് സ്കൂട്ടറാണ് അനുവദിച്ച ചിഹ്നം.


കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന് ബാറ്ററി ടോർച്ചും എൽജെപിയ്ക്ക് ബംഗ്ലാവും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ യുണൈറ്റഡിന് ഫ്ലാഗ്, നാഷണൽ സെക്യുലർ കോൺഫറൻസിന് ഗ്ലാസ് ടംബ്ലർ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ക്ലോക്ക്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരത് പവാർ വിഭാഗത്തിന് ടർഹയൂതുന്ന പുരുഷൻ, പിഡിപിയ്ക്ക് ബോട്ട് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങൾ. രാഷ്ട്രീയ ജനതാദളിന് റാന്തൽ വിളക്ക്, രാഷ്ട്രീയ ലോക് ദൾ പാർട്ടിക്ക് കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമതാ പാർട്ടിക്ക് സീലിംഗ് ഫാൻ, റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിക്ക് ഫുട്ബോൾ, എസ്പിയ്ക്ക് എസ്പിയ്ക്ക് സൈക്കിൾ, ശിവസേന (എസ്എസ്)ന് വില്ലും അമ്പും, എസ്ഡിപിഐയ്ക്ക് കണ്ണട, ട്വന്റി 20 പാർട്ടിക്ക് മാങ്ങ, വെൽഫെയർ പാർട്ടിക്ക് ഗ്യാസ് സിലിണ്ടർ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചിഹ്നങ്ങൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )