
കീഴരിയൂരിൽ തെരുവുനായ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു
- കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്
കീഴരിയൂർ:കുറുമയിൽ താഴ മാവട്ട് തെരുവു നായയുടെ ആക്രമണത്തിൽ രണ്ട്പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമാണ് തെരുവു നായയുടെ അക്രമണമുണ്ടായത്.

നാരായണ മംഗലത്ത് ശാലു, പൊന്നാരക്കണ്ടി സുമ എന്നിവർക്കാണ് കടിയേറ്റത്. വീടിൻ്റെ പരിസരത്ത് വെച്ചാണ് രണ്ട് പേർക്കും കടിയേറ്റത്. കാലിന് പരിക്കേറ്റ ശാലുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സുമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് മുമ്പും തെരുവുനായ അക്രമണമുണ്ടായിട്ടുണ്ട്.
CATEGORIES News