
‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മൊരുക്കി കൊയിലാണ്ടിക്കൂട്ടം
- ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും
കൊയിലാണ്ടി:ഗ്ലോബൽ കമ്മ്യൂണിറ്റി കൊയിലാണ്ടി കൂട്ടത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ
അർഹതപ്പെട്ട കുട്ടികൾക്ക് ‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാന’മെന്ന പേരിൽ പഠനോപകരണ വിതരണം നടത്താൻ തീരുമാനിച്ചു.
ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
മേഖലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കാണ് പ്രധാനമായും
ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കൊയിലാണ്ടികൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയെന്നത് കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ഒന്നര ലക്ഷത്തോളം മെമ്പർമാറുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ്. യുഎഇ ,ഖത്തർ ,ഒമാൻ, ബഹറിൻ ,കുവൈത്ത്, റിയാദ് ,ദമാം , ജിദ്ദ, കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ കൊയിലാണ്ടികൂട്ടത്തിന്റെ ചാപ്റ്ററുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന ആപ്ത വാക്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന കൊയിലാണ്ടിക്കൂട്ടം ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ
എന്നിവ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലാമായി നടപ്പിലാക്കുന്നുണ്ട്.
ഇത്തവണ ‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം’ പരിപാടി കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ 27ന് ഉച്ചക്ക് 2:30 ന് കായിക വകുപ്പ് മന്ത്രി വി .അബ്ദുറഹ്മാൻ
ഉദ്ഘാടനം ചെയ്യും. സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ
വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽ വച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും നടക്കും.
വാർത്താ സമ്മേളനത്തിൽ എ.അസീസ് മാസ്റ്റർ, റഷീദ് മൂടാടി,സഹീർ ഗാലക്സി, സുരേഷ്.കെ, കെ. കെ. ഫാറൂഖ്, മൊയ്തു വൺടു വൺ, ഗഫൂർ കുന്നിക്കൽ, ഫൈസൽ മുസ എന്നിവർ പങ്കെടുത്തു.