കുടിവെള്ളപ്രശ്‌നം: പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം

കുടിവെള്ളപ്രശ്‌നം: പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം

  • തിങ്കളാഴ്‌ച രാവിലെയാണ് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്.

നാദാപുരം : ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ്ഇയ്യങ്കോട് കുറ്റിയിൽ പാറക്കുന്നത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

തിങ്കളാഴ്‌ച രാവിലെയാണ് പ്രദേശവാസികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്നത്. എം. വിനോദൻ ഉദ്ഘാടനം ചെയ്തു. പാറക്കുന്നത്ത് സുനിൽ അധ്യക്ഷനായി. എം. ധനീഷ് സംസാരിച്ചു.

പഞ്ചായത്ത് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ 15-നകം പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )