
കുടുംബശ്രീ സിഡിഎസ്ന്റെ യോഗ പരിശീലനം സമാപിച്ചു
- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ .ഷിജു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സിഡിഎസ്ന്റെ നേതൃത്വത്തിൽ 27ആം വാർഡ് വരകുന്ന് എ ഡി എസിൽ നടത്തിയ യോഗ പരിശീലനം സമാപിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു .
സിഡിഎസ് ചെയർപേഴ്സൺ കെ.കെ. വിബിന അധ്യക്ഷയായ ചടങ്ങിൽ യോഗ പരിശീലകരായ പി.കെ. ബാലകൃഷ്ണൻ, എം. സിന്ധു രസിത, എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. കുറുവങ്ങാട് സ്കൂൾ പ്രധാന അധ്യാപകനായ എം.മോഹൻ കുമാർ ആശംസ അറിയിച്ചു. വാർഡ് എ ഡി എസ് പ്രസിഡന്റ് തങ്ക സ്വാഗതവും, രജില നന്ദിയും പറഞ്ഞു
CATEGORIES News