കുട്ടികൾക്കായി ക്രിക്കറ്റ് നെറ്റ്സ് തുറന്നു കൊടുത്തു

കുട്ടികൾക്കായി ക്രിക്കറ്റ് നെറ്റ്സ് തുറന്നു കൊടുത്തു

  • ക്രിക്കറ്റ് നെറ്റ്സ് കാനത്തിൽ ജമീല എംഎൽഎ കുട്ടികൾക്കായി തുറന്നു കൊടുത്തു

തിരുവങ്ങൂർ: ക്രിക്കറ്റ്പരിശീലനത്തിനായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ക്രിക്കറ്റ് നെറ്റ്സ് കാനത്തിൽ ജമീല എംഎൽഎ കുട്ടികൾക്കായി തുറന്നു കൊടുത്തു.

ചിത്രം ശ്രീലാൽ പെരുവട്ടൂർ

അധ്യാപകർ, പൂർവ വിദ്യാർഥികൾ, മാനേജ്മെൻറ് എന്നിവരുടെ സഹായത്തോടെ
3.30 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് നെറ്റ്സ് നിർമ്മിച്ചത്.
3 മീറ്റർ വീതിയിലും 28 മീറ്റർ നീളത്തിലുമാണ് നെറ്റ്സ് നിർമ്മിച്ചത്.
സ്റ്റിച്ച് ബോൾ, ഹെൽമറ്റ്, ലെഗ് സ്പിന്നുകൾ പരിശീലിക്കാനുള്ള ലെഗ് ഗാർഡുകൾ,
മറ്റ് സജ്ജീകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇനി മുതൽ കുട്ടികൾ പരിശീലിക്കുക.
കൂടുതൽ വേഗതയോടെയും കൃത്യതയോടെയും ക്രിക്കറ്റ് നെറ്റ്സിൽ കളിക്കാനാകും.
ക്രമമായ പരിശീലനം വഴി ബാറ്റിങ്, ബൗളിങ് എന്നിവയിലെ വേഗം കൂട്ടാനുമാകും.
പുതിയ ഷോട്ടുകൾ പരീക്ഷിക്കാനും അവയിൽ പ്രാവീണ്യം നേടാനും നെറ്റ്സ് പരിശീലനം ഗുണം ചെയ്യും
ഉദ്ഘാടന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ അധ്യക്ഷയായി. പി.ടി.എ.പ്രസിഡൻ്റ് വി.മുസ്തഫ, പ്രിൻസിപ്പൾ ടി.കെ.ഷെറീന, സ്കൂൾ മേനേജർ ടി.കെ.ജനാർദ്ദനൻ, മാനേജ്മെൻ്റ് കമ്മറ്റി അംഗം ടി.കെ.ശശിധരൻ, ഡപ്യൂട്ടി എച്ച്.എം.
എ.പി.സതീശ് ബാബു, സി. ബൈജു, ജില്ലാ ക്രിക്കറ്റ് ടീം അംഗം അഖിൽ ദേവ്, ക്രിക്കറ്റ് പരിശീലകൻ വൈശാഖ് പാറക്കൽ, ലെജൻസ് ക്രിക്കറ്റ് ക്ലബ് ജോ: സെക്രട്ടറി ജംഷിദ് ഡിലൈറ്റ്, വി.പി.ശ്രീജിലേഷ്, ടി.വി.സതീശൻ, ടി.പി.അജയൻ, വി.മുനീർ, വി സുബൈർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )