കുട്ടികൾക്കായി തനതിടം നിർമ്മിച്ച് എൻഎസ്എസ് യൂണിറ്റ്

കുട്ടികൾക്കായി തനതിടം നിർമ്മിച്ച് എൻഎസ്എസ് യൂണിറ്റ്

  • കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ ഉദ്ഘാടനം നിർവഹിച്ചു

നടുവത്തൂർ : ശ്രീ വാസുദേവ ആശ്രമം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് കുട്ടികൾക്കായി നിർമ്മിച്ച തനതിടം (വിശ്രമ കേന്ദ്രം) ഹെൽത്ത് കോർണർ എന്നിവ ആരംഭിച്ചു.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സോളമൻ ബേബി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ കെ.കെ.അമ്പിളി അധ്യക്ഷത വഹിച്ചു.

അധ്യാപകരായ കെ.പി.വിനീത്, വി.കെ.രജില, ലാബ് അസിസ്റ്റന്റ് ഐ.ഷാജി, പി.സ്മിതാ, എൻഎസ്എസ് ലീഡർമാരായ സായന്ത്, കെ.ദേവനന്ദ, പി.എം.ചേതസ് തുടങ്ങിയവർ നേതൃത്വം നൽകി. എൻഎസ്എസ് ലീഡർ അഞ്ജന സുരേഷ് നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )