
കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ്
- ഒരു മാസത്തെ ക്യാമ്പിന് ഇന്ത്യൻ ആർമി മുൻ വോളിബോൾ താരം അബ്ദുൾ കരീമാണ് നേതൃത്വം നൽകുന്നത്
കൂത്താളി: വേനലവധിക്കാലത്ത് പനക്കാട് സാന്ദ്രിമ വായനശാല കുട്ടികൾക്കായി വോളിബോൾ കോച്ചിങ് ക്യാമ്പ് തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് ടി. പ്രമോദ് അധ്യക്ഷനായി. സെക്രട്ടറി പി.സി. ഷിജു,
കെ.എം. സുരേന്ദ്രൻ, പി.എം. രാമദാസ്, വി. മുരളി, പി.കെ. ദിനേശൻ, കെ. രാമദാസ്, ബാബു. പി.നമ്പ്യാർ, പി.കെ. സന്തോഷ്, സി.കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ഒരു മാസത്തെ ക്യാമ്പിന് ഇന്ത്യൻ ആർമി മുൻ വോളിബോൾ താരം അബ്ദുൾ കരീമാണ് നേതൃത്വം നൽകുന്നത്
CATEGORIES News