
കുതിച്ച് എണ്ണവില ; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
- ബ്രെന്റ്ക്രൂഡ് 5.71 ശതമാനം വർധിച്ച് 95.54 ഡോളറായി
ഇറാൻ : യുഎസും ഇറാനുമിടയിലെ സംഘർഷ സാഹചര്യം മുറുകുകയും ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന രണ്ടാംവട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ അസംസ്കൃത എണ്ണവിലയിൽ വൻ കുതിപ്പുണ്ടായി.

യുഎസ് ഡോളറും മുന്നേറ്റമുണ്ടാക്കി. ബ്രെന്റ് ക്രൂഡ് 5.71 ശതമാനം വർധിച്ച് 95.54 ഡോളറായി.ഡബ്ല്യുടിഐ ക്രൂഡ് 6.38 ശതമാനം വർധിച്ച് 89.20 ഡോളറുമായി. സംഘർഷ സാഹചര്യം തുടരുകയാണെങ്കിൽ വില ഇനിയും വർധിക്കാനാണ് സാധ്യത. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ തുടക്കത്തിൽ ബാരലിന് 65 ഡോളറായിരുന്ന എണ്ണവില യുദ്ധം രൂക്ഷമായ സമയത്ത് 115 ഡോളർ വരെ ഉയർന്നിരുന്നു.
CATEGORIES News
TAGS IRAN
