കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പീഡനശ്രമം; പ്രതി അറസ്സിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പീഡനശ്രമം; പ്രതി അറസ്സിൽ

  • പ്ലംബിങ് ജോലിക്കെത്തിയ ഇയാൾ സെല്ലിനുള്ളിലെ പ്ലംബിങ് ജോലിക്കിടയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി

കോഴിക്കോട് :കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കക്കോടി ഒറ്റത്തെങ്ങ് ഹരി നിവാസിൽ നന്ദ സുനു (52) ആണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. മേയ് രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . പ്ലംബിങ് ജോലിക്കെത്തിയ ഇയാൾ സെല്ലിനുള്ളിലെ പ്ലംബിങ് ജോലിക്കിടയിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )