കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ; കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

  • 25 കുടുംബങ്ങളിൽ നിന്ന് 90 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്

കൊയിലാണ്ടി : കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി കാരണം കൂടുതൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അഞ്ച് കുടുംബങ്ങളെയാണ് ഗുരുദേവ കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് ഇന്നലെ മാറ്റിയത്. കുന്ന്യോറമലയിൽ നിലവിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ തുടരുന്നുണ്ട്. 25 കുടുംബങ്ങളിൽ നിന്ന് 90 പേരാണ് നിലവിൽ ക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയെ തുടർന്ന് വലിയ തോതിൽ മണ്ണിടിയുകയുണ്ടായി ഇത് കാരണമാണ് പത്തിലേറെ കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചത്. വീടുകളും അപകടാവസ്ഥയിലാണ് നിലനിൽക്കുന്നത്.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനു വേണ്ടി കുത്തനെയുള്ള കുന്ന് ഇടിച്ചുനിരത്തി മണ്ണെടുത്തതാണ് ഇപ്പോൾ മണ്ണിടിച്ചിലിനു കാരണമായത്. ബൈപ്പാസ് റോഡ് നിർമ്മിച്ച പ്രദേശത്തേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നതിനാൽ ഇതുവഴിയുള്ള എല്ലാ ഗതാഗതവും അധികൃതർ തടഞ്ഞിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )