
കുറുങ്കഥ, കുറുങ്കവിത ക്യാമ്പ് ശ്രദ്ധേയമായി
- പ്രശസ്ത കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെൻ്ററിൽ പേരക്ക ബുക്സ് സംഘടിപ്പിച്ച കുറുങ്കഥ, കുറുങ്കവിത ക്യാമ്പ് ശ്രദ്ധേയമായി.പേരക്ക മാനേജിംഗ് എഡിറ്റർ ഹംസ ആലുങ്ങൽ അധ്യക്ഷനായ ചടങ്ങിൽ എഴുത്തുപുര മാസിക കവർ പേജ് പ്രകാശനവും ഉദ്ഘാടനവും പ്രശസ്ത കവി സത്യ ചന്ദ്രൻ പൊയിൽക്കാവ് നിർവഹിച്ചു. പത്രപ്രവർത്തകനും എഴുത്തുകാരനുമായ മുക്താർ ഉദരംപൊയിൽ മുഖ്യപ്രഭാഷണം നടത്തി.

രണ്ട്ഗ്രൂപ്പുകളായി നടന്ന ചർച്ചയിൽ അംഗങ്ങൾ സ്വന്തം രചനകൾ അവതരിപ്പിച്ചു. കഥാചർച്ചയ്ക്ക് റഫീഖ് പന്നിയങ്കര , ഷെരീഫ്. വി.കാപ്പാട് എന്നിവരും കവിതാചർച്ചയ്ക്ക് ബിനേഷ് ചേമഞ്ചേരി, ബിന്ദുബാബു എന്നിവരും നേതൃത്വം നൽകി. കുറുങ്കഥ വിഭാഗത്തിൽ നഫ്സിഹ അഫ്സറിൻ്റെ ചൂല്, കുറുങ്കവിത വിഭാഗത്തിൽ ഒ.എം. ബാലൻ തിരുവോടിൻ്റെ മഴനൂലുകൾ എന്നിവ മികച്ച രചനകളായി തെരെഞ്ഞെടുത്തു. വിജയികൾക്ക് സത്യചന്ദ്രൻ പൊയിൽക്കാവ്, മുക്താർ ഉദരംപൊയിൽ എന്നിവർ സമ്മാനവിതരണം നടത്തി. കോഴിക്കോട് വച്ച് നടന്ന ക്യാമ്പിൽ 50 ഓളം യുവഎഴുത്തുകാർ പങ്കെടുത്തു. ബിന്ദു ബാബു സ്വാഗതവും ഷെരീഫ്.വി.കാപ്പാട് നന്ദിയും പറഞ്ഞു.