
കുറുവങ്ങാട് കരിയാങ്കണ്ടി കനാൽ റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
- റോഡ് നിർമ്മാണ പ്രവൃത്തി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കുറുവങ്ങാട് കരിയാങ്കണ്ടി കനാൽ റോഡ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചു . റോഡ് നിർമ്മാണ പ്രവൃത്തി ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു ഉദ്ഘാടനം ചെയ്തു.

എം.എൽ.എ കാനത്തിൽ ജമീലയുടെ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. ചടങ്ങിൽ ഡി.കെ ബിജു സ്വാഗതം പറഞ്ഞു. ടി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.കെ. സതീശൻ, ബിന്ദു, സെമീറ എന്നിവർ സംസാരിച്ചു. വി.എം. നൗഷാദ് നന്ദി പറഞ്ഞു.
CATEGORIES News