കൃഷിത്തോട്ടങ്ങളിൽ ഇലതീനിപ്പുഴു ശല്യം

കൃഷിത്തോട്ടങ്ങളിൽ ഇലതീനിപ്പുഴു ശല്യം

  • കളകൾ കൂടുതലുള്ള തോട്ടങ്ങളിലാണ് പുഴു കൂടുന്നത്

കോഴിക്കോട്: ചക്കിട്ടപാറ ഇലതീനിപ്പുഴുവിന്റെ ശല്യം കൃഷിത്തോട്ടങ്ങളിൽ കൂടുന്നു. ആദ്യമൊക്കെ വാഴത്തോട്ടങ്ങളിൽ മാത്രം കണ്ടിരുന്ന പുഴു ഇപ്പോൾ ചേന, ഇഞ്ചി, മഞ്ഞൾ, ചെണ്ടുമല്ലി ഉൾപ്പെടെയുള്ള വിളകളിലും വ്യാപിച്ചതായി കർഷകർ പറയുന്നുണ്ട് .

കളകൾ കൂടുതലുള്ള തോട്ടങ്ങളിലാണ് പുഴു കൂടുന്നത് . ഇവ തളിരിലകളുടെ പച്ച ഭാഗം മാത്രമല്ല ഇല പൂർണമായും തിന്നു നശിപ്പിക്കുകയും ചെയ്യുന്നുണ്ട് . വൻതോതിലാണ് കൃഷിനാശം ഉണ്ടാകുന്നത്. മാവൂർ, പെരുവയൽ, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പുഴുശല്യം മൂലം തോട്ടങ്ങൾ പൂർണമായി നശിച്ചിട്ടുണ്ട്.

കൂടാതെ വീടുകളുടെ പരിസരപ്രദേശങ്ങളിലും പുഴുവിന്റെ ശല്യമുണ്ട്. കൃഷിവകുപ്പ് അധികൃതർ പുഴു ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )