
കൃഷ്ണചന്ദ്രനെ ഓർമ്മയില്ലേ
- ശശീന്ദ്രൻ കൊയിലാണ്ടി എഴുതുന്നു
മലയാള സിനിമയുടെ കിനാവിന്റെ വരമ്പത്തു വെള്ളിചില്ലും വിതറി തുള്ളി തുള്ളി ഒഴുകി…. അരളിപ്പുങ്കാടുകൾ കടന്നു വെള്ളി തേരിൽ തുള്ളി തുള്ളി…. അമ്പിളി മണവാട്ടീ അഴകുള്ള മണവാട്ടീ…. എന്ന് പാടികൊണ്ട് മഞ്ഞുമ്മ വയ്ക്കും മല്ലികയ്ക്കുള്ളിൽ പ്രണയസ്വരമായി, ഹൃദയ സ്വരമായി കടലിളക്കി കരയോട് ചൊല്ലി സംഗമം ഈ പൂങ്കാവനം. അങ്ങിനെ ഗാനവസന്തത്തിൽ സൗഗന്ധികങ്ങൾ വിടർത്തി തേൻ മഴയോ പൂമഴയോ എന്ന് തോന്നി പ്പിക്കും വിധം ഒരു കാലഘട്ടത്തിൽ നിറഞ്ഞു നിന്ന കൃഷ്ണചന്ദ്രനെ ഓർമിക്കുകയാണ് ഇന്ന് ഗാന സ്മൃതിയിൽ ശശീന്ദ്രൻ കാെയിലാണ്ടി.
പദ്മരാജൻ കഥയും തിരനാടകവും എഴുതി ഭരതൻ സംവിധാനം ചെയ്ത രതിനിർ വേദം. അതിലെ പപ്പു എന്ന സ്കൂൾ വിദ്യാർത്ഥിയെ ആര് അവതരിപ്പിക്കും എന്ന് ചിന്തയിൽ സംവിധായകനും കഥാകൃത്തും ടെൻഷനടച്ച് ഇരിക്കുന്ന സമയ ത്താണ് പദ്മരാജൻ കൃഷ്ണ ചന്ദ്രനെ പരിചയപ്പെടുന്നത്.
അത് ഒരു നിമിത്തമായി. "കാലം കുഞ്ഞു മനസ്സിൽ ചായം കൂട്ടി "എന്ന ഗനരംഗത്തു സൈക്കിൾ ചവുട്ടി സ്ക്രീനിൽ പ്രത്യക്ഷപെട്ട പപ്പു എന്ന കഥാപാ ത്രം പൊടിമീശക്കാരനായ കൃഷ്ണചന്ദ്രൻ ഗംഭീരമായി അവതരിപ്പിച്ചു. ആദ്യ ചിത്രം തന്നെ വമ്പൻ ഹിറ്റ്. നെല്ലിയാമ്പ തിയിൽ വച്ചു ഏറെ ഭാഗം ചിത്രീ കരിച്ച ഈ ചിത്രത്തിന്റെ ക്യാമറ രാമചന്ദ്രബാബു കഥയുടെ മൂഡിനനുസരിച്ച് കൈകാര്യം ചെയ്തു.
പിന്നീട് കൃഷ്ണചന്ദ്രൻ ഒരു തേരോട്ടം നടത്തി. ഡബ്ബിങ് ആർട്ടിസ്റ്റ്, ഗായകൻ എന്നീ മേഖലകളിൽ തിളങ്ങി. പാടിയ ഗാനങ്ങൾ മിക്കതും ഹിറ്റ്. ഐ. വി. ശശിയുടെ ഇണയിലെ ഗാനങ്ങൾ ഗായകനെ പ്രസിദ്ധനാ ക്കി. മഹാബലി എന്നചിത്രത്തിൽ വാണീ ജയറാമുമായി ചേർന്ന് പാടിയ "സൗഗന്ധികങ്ങൾ വിടർന്നു.... മറ്റൊരു ഹിറ്റാണ്.