
കെഎസ്ആർടിസി ബസ്സ് ഡിവൈഡറിൽ ഇടിച്ച് അപകടം
- മൂകാംബികയിൽ നിന്നും വരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്
തിരുവങ്ങൂർ :കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മൂകാംബികയിൽ നിന്നും വരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ഡ്രൈവർക്ക് നിസ്സാരമായി പരിക്കേറ്റു. യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
CATEGORIES News