കെഎസ്ടിഎ ജില്ലാ അധ്യാപക കായികമേള; തോടന്നൂർ സബ് ജില്ലയ്ക്ക് കിരീടം

കെഎസ്ടിഎ ജില്ലാ അധ്യാപക കായികമേള; തോടന്നൂർ സബ് ജില്ലയ്ക്ക് കിരീടം

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ജില്ലാ അധ്യാപക കായിക മേളയിൽ 146 പോയിന്റുകൾ നേടി തോടന്നൂർ സബ്ജില്ല ഒന്നാം സ്ഥാനത്ത് എത്തി. ഫറോക്ക്, മുക്കം സബ് ജില്ലകൾ യഥാക്രമം 2,3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്രിക്കറ്റ്,വോളിബോൾ, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ ഗെയിംസ് മത്സരങ്ങളും റിലേ ഉൾപ്പെടെ വിവിധ അത്ലറ്റിക്സ് ഇനങ്ങളുമാണ് സംഘടിപ്പിച്ചത്. സമാപന ദിവസമായ ഇന്ന് ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന അത്‌ലറ്റിക്സ് മത്സരം ജില്ലാ സെക്രട്ടറി ആർ.എം രാജൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ടി ഷാജി അധ്യക്ഷത വഹിച്ചു . ജില്ല കലാകായിക സബ് കമ്മിറ്റി കൺവീനർ ടി. ഗിരീഷ് കുമാർ സ്വാഗതവും ജോ: കൺവീനർ പി.വി പ്രശാന്തൻ നന്ദിയും രേഖപ്പെടുത്തി. സമാപന ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. എസ്.സ്മിജ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )