കെനിയയിൽ വാഹനാപകടം:കുഞ്ഞുങ്ങളുൾപ്പടെ 5 മലയാളികൾ അന്തരിച്ചു

കെനിയയിൽ വാഹനാപകടം:കുഞ്ഞുങ്ങളുൾപ്പടെ 5 മലയാളികൾ അന്തരിച്ചു

  • ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്

ന്യൂഡൽഹി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളിൽ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും.മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള റിയ ആൻ (41), ടൈറ റോഡ്രിഗ്‌സ് (8), തൃശൂരിൽ നിന്നുള്ള ജസ്‌ കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.

ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേർക്ക് പരിക്കേറ്റിരുന്നു. സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )