
കെ.എസ്.എസ്.പി.യു ജില്ലാസമ്മേളനം ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
- ജില്ലാ സമ്മേളനം ശക്തിപ്രകടനത്തിലൂടെ രണ്ടാം ദിവസത്തിലേക്ക്
കൊയിലാണ്ടി: കെഎസ്എസ്പിയു കോഴിക്കോട് ജില്ലാ സമ്മേളനം ശക്തിപ്രകടനത്തിലൂടെ രണ്ടാം ദിവസത്തിലേക്ക്.സമ്മേളനം പേരാമ്പ്ര എം എൽ എ ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സമ്മേളനം ഇഎംഎസ് സ്മാരക ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് കെ വിജയൻ അധ്യക്ഷത വഹിച്ചു. കെ വി ജോസഫ്, കെ പി ഗോപിനാഥ്, എൻ കെ കെ മാരാർ, പി വി രാജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചേനോത്ത് ഭാസ്കരൻ സ്വാഗതവും ടി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

യു എ ഖാദറിന്റെ കഥാലോകം ചരിത്രം ദേശം മിത്ത് എന്ന വിഷയത്തിൽ നടന്ന സാംസ്കാരിക സംവാദത്തിൽ ഡോക്ടർ എം ആർ രാഘവ വാരിയർ, കന്മന ശ്രീധരൻ മാസ്റ്റർ, കെ വി ജ്യോതിഷ്, ഡോ :മോഹനൻ നടുവത്തൂർ പരിപാടിയുടെ മോഡറേറ്ററായിരുന്നു. ഭാസ്കരൻ മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ എംകെ ചന്ദ്രൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.പന്തലായനി ബ്ലോക്ക് കമ്മിറ്റിയുടെ സാംസ്കാരിക പ്രസിദ്ധീകരണം “മുഖം” സുധാ കിഴക്കേ പാട്ട്, ജില്ലാ സെക്രട്ടറിക്ക് നൽകി പ്രകാശനം ചെയ്തു.