
മുഖ്യമന്ത്രി ഇന്ന് കൊയിലാണ്ടിയിൽ
- വടകരയിൽ പ്രചരണം ശക്തമാക്കി എൽഡിഎഫ്
കൊയിലാണ്ടി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുന്നു.വടകരയിൽ പ്രചരണം ശക്തമാക്കി എൽഡിഎഫ്. ശൈലജ ടീച്ചർക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊയിലാണ്ടിയിൽ പ്രചരണത്തിനെത്തും.
ഇന്ന് നാലുമണിക്ക് കൊയിലാണ്ടിയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി സംസാരിക്കും. തുടർന്ന് കൊയിലാണ്ടിയിൽ ജനം അണിനിരക്കുന്ന റോഡ് ഷോയും ഉണ്ടാകും.കൊയിലാണ്ടിയിലെ പൊതുയോഗത്തിനുശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി തലശ്ശേരിയിലേക്ക് പോകും.