
കെ.ജെ.ബേബി യഥാർഥ ആദർശശാലി -ഗ്രോ വാസു
- സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നയാളാണ് ബേബിയെന്നും ഗ്രോ വാസു
കോഴിക്കോട്: മനുഷ്യ ജീവിതത്തിലെ സത്യങ്ങളിലേക്കിറങ്ങിച്ചെന്ന യഥാർഥ ആദർശശാലിയാണ് കെ.ജെ. ബേബിയെന്ന് ഗ്രോ വാസു. ‘നമ്മൾ കോഴിക്കോട്’ സാംസ്കാരികസംഘടന നടത്തിയ കെ.ജെ. ബേബി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗ്രോ വാസു.
സ്വന്തം ആശയങ്ങളിൽ ഉറച്ചുനിന്നയാളാണ് ബേബിയെന്നും ഗ്രോ വാസു പറഞ്ഞു. ആർട്ട് ഗാലറി പരിസരത്തു നടന്ന അനുശോചനത്തിൽ ആർ. മോഹൻ അധ്യക്ഷനായി. പി.ടി. ജോൺ, പോൾ കല്ലാനോ ട്, പി.ടി. ഹരിദാസ്, എച്ച്. കബനി, എന്നിവർ സംസാരിച്ചു.
CATEGORIES News