കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു

കെ ഫയലോണം: ഓൺലൈൻ പൂക്കള മത്സരം പോസ്റ്റർ പ്രകാശനം ചെയ്തു

  • പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

കൊയിലാണ്ടി: ഈ ഓണത്തിന് കെ ഫയൽ ഒരുക്കുന്ന കെ ഫയലോണം ഓൺലൈൻ പൂക്കളമത്സരം പോസ്റ്റർ പ്രകാശനം പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് നിർവ്വഹിച്ചു. ഗായിക സുസ്മിത ഗിരീഷ് പോസ്റ്റർ ഏറ്റുവാങ്ങി.

പൂക്കള മത്സരത്തിന്റ വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് കെ ഫയൽ ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം 10000 രൂപയുടെയും രണ്ടാം സമ്മാനം 5000 രൂപയുടെയും മൂന്നാം സമ്മാനം 3000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകൾ വിജയികൾക്ക് നൽകും.

കെ ഫയൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ എൻ. ഇ. ഹരികുമാർ (ചീഫ് എഡിറ്റർ, കെ ഫയൽ ) സ്വാഗതമാശംസിച്ചു. യു.ഉണ്ണികൃഷ്ണൻ (സെക്രട്ടറി, കൊയിലാണ്ടി പ്രസ് ക്ലബ് ), കെ ഫയൽ പ്രമോട്ടർമാരായ കെ.കെ.പീതാംബരൻ,
എം. കെ. ചന്ദ്രൻ, എ.സുരേഷ് (പത്രപ്രവർത്തകൻ),
ശോഭിക വെഡിംഗ്‌സ് ഡയരക്ടർ ഫൈസൽ,
രാജേഷ് (ടികെഎസ് ഇവന്റ് മാനേജ്മെന്റ് ),
കെ ഫയൽ സ്റ്റാഫംഗങ്ങൾ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ശോഭിക വെഡിംഗ്സ്, കാപ്പാട് കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ലിമിറ്റഡ്, ഓക്സ്സോ മാർട്ട്, മനവെജ്, ടി. കെ. എസ് ഇവന്റ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങളാണ്
കെ ഫയൽ ഓൺലൈൻ പൂക്കള മത്സരത്തിൻ്റെ സ്പോൺസർമാർ. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന്
സെപ്റ്റംബർ 6 മുതൽ എൻട്രികൾ അയക്കാം. അയക്കേണ്ട അവസാന തീയതി- സെപ്റ്റംബർ 14 ഉച്ചയ്ക്ക് രണ്ടു മണി. രജിസ്ട്രേഷൻ ഫീസ് 200 രൂപ.പ്രമുഖ കലാകാരൻമാരാണ് വിധികർത്താക്കൾ .വിജയികളെ തിരുവോണദിവസം പ്രഖ്യാപിക്കും. വൈകാതെ നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും.

കെ ഫയലോണം – ഓൺലൈൻ പൂക്കള മത്സരത്തിന് റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://onam.cleverup.in/

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )